ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവിഷ്‌ക്കരിച്ച സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കൊട്ടാരക്കര മിനര്‍വ തിയേറ്ററിൻ്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെൻ്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
advertisement
മറ്റ് സ്ഥലങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആവശ്യമുള്ള പക്ഷം കൊട്ടാരക്കര കിലയിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കുന്നതാണ്. ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ് : kilachrd@kila.ac.in