കൊല്ലം കേന്ദ്രീകരിച്ച് ഒരു സർജറി യൂണിറ്റുമാണ് പ്രവർത്തനം തുടങ്ങുക, പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരും ഡ്രൈവർ കം അറ്റൻഡൻ്റും മൊബൈൽ യൂണിറ്റിൽ ഉണ്ടാവും. വൈകിട്ട് ആറ് മുതൽ രാവിലെ അഞ്ച് വരെയാണ് പ്രവർത്തനം. വാഹനത്തിൽ സജ്ജമാക്കിയ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കർഷകർക്ക് ബില്ല് അടയ്ക്കാം. നിലവിൽ ചടയമംഗലം, അഞ്ചൽ ബ്ലോക്കുകളിൽ മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പുതിയ സർജറി യൂണിറ്റും ഇതോടൊപ്പം ആരംഭിക്കും.
advertisement
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. സുജിത്ത് വിജയൻപ്പിള്ള എം എൽ എ, ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് തുപ്പാശ്ശേരി, കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് എ അഭിലാഷ്, നഗരസഭ കൗൺസിലർ ബി ഷൈലജ, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ഡി ഷൈൻ കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ എൽ അജിത്, ചീഫ് വൈറ്റിനറി ഓഫീസർ ഡോ. എസ് പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷീബ പി ബേബി, ഡോ. ആർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.