TRENDING:

കോഴിക്കോട് ദൃശ്യവിരുന്നൊരുക്കി വർണപ്പകിട്ടിൻ്റെ ഭാഗമായി അനന്യം നൃത്തശില്പം

Last Updated:

ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന സാമൂഹിക അസമത്വം, ചൂഷണം, അരികുവത്കരണം എന്നിവ ഉൾപ്പെടുത്തിയാണ് നൃത്തശില്പം ഒരുക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്‌ദമായി 'അനന്യം നൃത്തശില്പം' കോഴിക്കോട് മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് മെമോറിയൽ ജൂബിലി ഹാളിൾ നടന്നു. വർണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവത്തിൻ്റെ ഭാഗമായിട്ടാണ് നടന വിസ്‌മയവുമായി അനന്യം കലാ ടീം അംഗങ്ങൾ കോഴിക്കോട് എത്തി ചേർന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 16 പേരാണ് ടീമിലുള്ളത്. 50 മിനിറ്റ് ദൈർഘ്യമുള്ള അനന്യം നൃത്തശില്പം നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന സാമൂഹിക അസമത്വം, ചൂഷണം, അരികുവത്കരണം എന്നിവ ഉൾപ്പെടുത്തിയാണ് നൃത്തശില്പം ഒരുക്കിയത്.
വർണപ്പകിട്ടിൻ്റെ ഭാഗമായി നടന്ന അനന്യം നൃത്തശില്പം
വർണപ്പകിട്ടിൻ്റെ ഭാഗമായി നടന്ന അനന്യം നൃത്തശില്പം
advertisement

ട്രാൻസ്ജെൻഡർ സമൂഹത്തിൻ്റെ കലാഭിരുചി, സർഗാത്മകത എന്നിവ പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച കലാടീമാണ് അനന്യം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികനീതി വകുപ്പ് അനന്യം പദ്ധതി ആവിഷ്കരിച്ചത്. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നൃത്തം, സംഗീതം, അഭിനയം, നാടോടി കലകൾ, ഗോത്രകലകൾ എന്നിവയിൽ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് അനന്യം കലാടീമിലേക്ക് തിരഞ്ഞെടുക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ദൃശ്യവിരുന്നൊരുക്കി വർണപ്പകിട്ടിൻ്റെ ഭാഗമായി അനന്യം നൃത്തശില്പം
Open in App
Home
Video
Impact Shorts
Web Stories