വെസ്റ്റേൺ മോഡൽ ഗാനങ്ങളോടൊപ്പം പഴയതും പുതിയതുമായ ജനപ്രിയ ഗാനങ്ങൾ പുതു ശൈലിയിൽ വേദിയിൽ കൊട്ടിപാടിയപ്പോൾ കൂടെപ്പാടിക്കൊണ്ട് കോഴിക്കോട്ടുകർ ആൽമരക്കൂട്ടത്തെ നെഞ്ചിലേറ്റി. ശ്രീരാഗമോ, പൊലിക പൊലിക, ഓമൽ കണ്മണി തുടങ്ങി മലയാളിയുടെ മനസിലെ പ്രിയ ഗാനങ്ങൾക്കൊപ്പം, ആൽമരത്തിൻ്റെ മാസ്റ്റർ പീസുകളും തമിഴ് ഹിന്ദി ഗാനങ്ങളും നാടൻ പാട്ടുകളും പാടിയാണ് പ്രിയപ്പെട്ട ബാഡ് വേദിയെ ഇളക്കിമറിച്ചത്. ഗാനങ്ങളുടെ തനിമ ചോരാതെ സംഗീത പ്രേമികളുടെ മനസ് കീഴടക്കി.
'പൂമരം പൂത്തുലഞ്ഞേ' എന്ന ഗാനം കൊട്ടിപ്പാടിക്കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന സംഗീത കൂട്ടായ്മയാണ് ആൽമരം. പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവ വിദ്യാർത്ഥികളായ പതിനൊന്നോളം കലാകാരന്മാർ അടങ്ങുന്നതാണ് ഈ സംഗീത കൂട്ടായ്മ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 05, 2025 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മാവേലിക്കസ് 2025: കോഴിക്കോട് പാടിത്തിമിർത്ത് ആൽമരം മ്യൂസിക് ബാൻഡ്