TRENDING:

നന്മണ്ട അംബേദ്കർ ഗ്രാമത്തിൽ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ

Last Updated:

പദ്ധതിയിലൂടെ ഗ്രാമവാസികളുടെ കലാ - സാംസ്കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിർമാർജ്ജനം എന്നിവക്കും പ്രാമുഖ്യം നൽകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ ഇരിങ്ങത്ത് മീത്തൽ അംബേദ്‌കർ ഗ്രാമത്തിലെ വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പിൻ്റെ 2022-23 വർഷത്തെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
ഇരിങ്ങത്ത് മീത്തൽ അംബേദ്‌കർ ഗ്രാമം 
ഇരിങ്ങത്ത് മീത്തൽ അംബേദ്‌കർ ഗ്രാമം 
advertisement

കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണ് അംബേദ്‌കർ ഗ്രാമം എന്ന് നിസംശയം പറയാം. അംബേദ്കർ നഗറിലെ നിവാസികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി ആരംഭിക്കുക. പദ്ധതിയിലൂടെ ഗ്രാമവാസികളുടെ കലാ - സാംസ്കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, മാലിന്യ നിർമാർജ്ജനം എന്നിവക്കും പ്രാമുഖ്യം നൽകും.

ചടങ്ങിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുണ്ടൂർ ബിജു, പ്രതിഭ രവീന്ദ്രൻ, പട്ടികജാതി വികസന ഓഫീസർ വിചിത്ര എന്നിവർ സംസാരിക്കുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
നന്മണ്ട അംബേദ്കർ ഗ്രാമത്തിൽ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories