റോഡ് വികസനം, ആശയ വിനിമയ സൗകര്യം, കുടിവെള്ള സൗകര്യങ്ങൾ, അഴുക്കുചാല് സൗകര്യങ്ങൾ, വൈദ്യുതീകരണം, സോളാർ തെരുവു വിളക്ക്, സാനിറ്റേഷൻ, ഭവന പുനരുദ്ധാരണം എന്നിങ്ങനെ വിവിധ പദ്ധതികളാണ് അംബേദ്കർ ഗ്രാമവികസന പരിപാടിയിൽ ഉൾപ്പെടുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ സമഗ്ര വികസനം പദ്ധതിയിലൂടെ സാധ്യമായതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ് പറഞ്ഞു.
പദ്ധതി പൂർണമായ 28 നഗരങ്ങൾക്ക് പുറമെ 21 നഗരങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൽ ആറെണ്ണത്തിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. അഞ്ച് പദ്ധതികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. 2016-17 വർഷത്തിലാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി കോഴിക്കോട് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 40 കുടുംബങ്ങൾ താമസിക്കുന്ന പട്ടികജാതി നഗരങ്ങളിൽ ആണ് പദ്ധതി വിഭാവനം ചെയ്തത്. പിന്നീട് 25 കുടുംബങ്ങളുള്ള നഗരങ്ങളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
advertisement