പേരാമ്പ്ര 'ദി ക്യാമ്പ്' ചിത്രകാരന്മാരുടെ കൂട്ടായ്‌മയിലെ അംഗങ്ങളാണ് ഭീമൻ ക്യാൻവാസിൽ വരയൊരുക്കിയത്. വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു.
ലഹരിക്കെതിരെ ഷൂട്ട് ഔട്ട്, പഞ്ച് ദി സിഗരറ്റ്, ഹൈക്ക് കവിത രചന മത്സരം, സ്പോട്ട് ക്വിസ്സുകൾ, അഭിപ്രായ സർവേകൾ, 'ഷെയർ ലവ് നോട്ട് ഡ്രഗ്‌സ്' സെൽഫി കോർണറുകൾ എന്നിവയും ഒരുക്കി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, ആസാദ് സേന ജില്ലാ കോഓഡിനേറ്റർ ലിജോ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്‌ദുൽ കരീം, ഡിസിഐപി കോഓഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.
advertisement
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലുള്ള 'പുതുലഹരിയിലേക്ക്' സമഗ്ര ലഹരിവിരുദ്ധ അവബോധ ക്യാമ്പയിൻ, കേന്ദ്ര സർക്കാരിൻ്റെ 'നശാമുക്ത് ഭാരത് അഭിയാൻ' പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്. കെ സി രാജീവൻ, രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര, ബൈജൻസ് ചെറുവണ്ണൂർ, ബഷീർ, നിതീഷ് തേക്കെലത്ത്, രമേശ് കോവുമ്മൽ, ആർബി അഷ് തിരുവോത്ത്, റിതുപർണ പി രാജീവ് എന്നിവരാണ് ചിത്രം വരക്ക് നേതൃത്വം നൽകിയത്.