TRENDING:

കോഴിക്കോട് വനിതാ കലോത്സവം ‘ഉയരെ’ക്ക് വർണാഭമായ തുടക്കം

Last Updated:

2000ത്തോളം സ്ത്രീകൾ പങ്കെടുക്കുന്ന കോർപറേഷൻതല വനിതാ കലോത്സവം 'ഉയരെ'ക്കായി കോഴിക്കോട് തളി ജൂബിലി ഹാളിൻ്റെ വേദി ഉണർന്നു കഴിഞ്ഞു. ഓഗസ്റ്റ് 30ന് കലോത്സവം സമാപിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ആടിയും പാടിയും പകലുകൾക്ക് മഴവിൽ ചന്തം നൽകി വനിതാ കലോത്സവം 'ഉയരെ'ക്ക് തുടക്കം. ജീവിതയാത്രയുടെ തിരക്കുകളിൽ നിന്ന് മാറി കൊണ്ട്, മനസ്സിലെ താളവും ശ്രുതിയും വീണ്ടെടുത്ത് അവരിനി ഉയരെ വേദിയിൽ ആഘോഷത്തിൻ്റെ പൂക്കളം തീർക്കുന്നതാണ്. 2000ത്തോളം സ്ത്രീകൾ പങ്കെടുക്കുന്ന കോർപറേഷൻതല വനിതാ കലോത്സവത്തിനായി കോഴിക്കോട് തളി ജൂബിലി ഹാളിൻ്റെ വേദി ഉണർന്നു കഴിഞ്ഞു. സംഘനൃ്ത്തവും പാട്ടും ഒപ്പനയും സ്‌കിറ്റുമൊക്കെയായി ആദ്യദിനം ടോട്ടലി കളറായി. ഓഗസ്റ്റ് 30ന് കലോത്സവം സമാപിക്കും.
ഉയരെ വനിത കലോത്സവ കാഴ്ച്ചകൾ 
ഉയരെ വനിത കലോത്സവ കാഴ്ച്ചകൾ 
advertisement

നാല് ഐ സി ഡി എസുകളിൽ നിന്നായി 18നും 60നും ഇടയിൽ പ്രായമുള്ളവരാണ് പങ്കെടുക്കുന്നത്. നൃത്തവും സംഗീതവുമുൾപ്പെടെ 50ലധികം ഇനങ്ങളവതരിപ്പിക്കും. എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളുണ്ട്. സ്ത്രീകളുടെ കലാപരവും മാനസികവുമായ ഉണർവും മുന്നേറ്റവും ലക്ഷ്യമിട്ടാണ് ഉയരെ കലോത്സവം നടത്തുന്നത്. മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സമിതി ചെയർമാൻ പി ദിവാകരൻ അധ്യക്ഷനായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് വനിതാ കലോത്സവം ‘ഉയരെ’ക്ക് വർണാഭമായ തുടക്കം
Open in App
Home
Video
Impact Shorts
Web Stories