ലയൺസ് ക്ലബ് കാലിക്കറ്റ് യൂഫോറിയയുടെ നേതൃത്വത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിലാണ് ഇരുപതോളം സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലാസംഗമം 'സ്പർശം-2025' അരങ്ങേറികൊണ്ട് ഒരു പുതിയ ലോകം തീർത്തത്. ദേവദൂതർ ദി സിങിങ് കളക്ടീവിൻ്റെ ഗാനാവതരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓരോ ഗാനത്തിനൊപ്പവും കുട്ടികൾ ആസ്വദിച്ച് നൃത്തം ചെയ്തു. പിന്നാലെ മലാപ്പറമ്പ് തണലിലെ വിദ്യാർഥികളുടെ സ്വാഗതനൃത്തവും അരങ്ങേറി. ഒപ്പന, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനാലാപനം തുടങ്ങിയ കലാപരിപാടികളിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ സ്പർശം-2025ൽ പ്രകടിപ്പിച്ചു.
advertisement
സ്പർശം-2025 ചടങ്ങ് അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് സമൂഹത്തിൻ്റെ പിന്തുണ എപ്പോഴുമുണ്ടാകണമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. ലയൺസ് ക്ലബ് കാലിക്കറ്റ് യൂഫോറിയ പ്രസിഡൻ്റ് കെ. ജിതേഷ് അധ്യക്ഷനായി.