അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ (edistrict.kerala.gov.in) സ്വന്തം നിലയ്ക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയും തദ്ദേശ സ്ഥാപനങ്ങൾ വഴി നേരിട്ടും സമർപ്പിക്കാം. സ്വന്തം നിലയ്ക്ക് പരാതി സമർപ്പിക്കുന്നവർ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ ലോഗിന് ചെയ്‌ത്, വൺ ടൈം രജിസ്ട്രേഷൻ മെനുവിലെ ആപ്ലിക്കൻ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കി, എലത്തൂർ മണ്ഡലം അദാലത്ത് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷൻ്റെ എലത്തൂരിലെ മേഖലാ ഓഫീസിലും പ്രത്യേക ഹെല്പ്പ് ഡെസ്ക്‌കുകളും ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഹെല്പ്പ് ഡെസ്ക്‌കുകളിൽ സ്വീകരിക്കും. ഇവിടെ ലഭിക്കുന്ന പരാതികളും അനുബന്ധ രേഖകളും സിറ്റിസൺ പോർട്ടൽ വഴി അപ്ലോഡ് ചെയ്‌ത് കലക്ടറേറ്റിലെ സെന്ട്രൽ ഹെല്പ്പ് ഡെസ്കിലേക്ക് നല്കും. ഇവിടെ നിന്നാണ് പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കും ഓഫീസുകൾക്കും തുടർ നടപടികൾക്കായി കൈമാറുക.
advertisement