സെപ്റ്റംബര്‍ 29 വരെ വിവിധ വേദികളിലായാണ് കായികോത്സവം നടക്കുക. 27ന് നന്മണ്ട സ്‌കൂളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളും 28ന് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്‌ലറ്റിക് മത്സരങ്ങളും 29ന് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി മറ്റു ഗെയിംസ് ഇനങ്ങളും നടക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ 14 വയസ്സില്‍ താഴെയും മുകളിലുമുള്ള രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സരം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളോടൊപ്പം ഒരു പൊതുവിഭാഗം കുട്ടിയേയും ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പിനങ്ങള്‍ നടത്തുക.
advertisement
കോഴിക്കോട് ജില്ലയിലെ 15 ബി.ആര്‍.സികളില്‍ നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ച കുട്ടികളാണ് ജില്ലാതലത്തില്‍ മാറ്റുരക്കുന്നത്. സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വിദഗ്ധ പരിശീലനം നല്‍കുമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അറിയിച്ചു.