സമൂഹം ട്രാന്‌സ്ജെൻഡർ വിഭാഗത്തെ നോക്കിക്കാണുന്നതും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അതിജയിച്ച് ജീവിക്കുന്നതുമായ സിനിമകളാണ് നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചത്. ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ച ചിത്രങ്ങളായിരുന്നു ഇവ.
ദേശീയ പുരസ്കാര ജേതാക്കളായ ഷെറിയും ടി ദീപേഷും ചേർന്ന് സംവിധാനം ചെയ്ത് നടൻ സന്തോഷ് കീഴാറ്റൂര് ട്രാന്‌സ്ജെൻഡർ കഥാപാത്രമായ 'അവനോവിലോന', ഗുളികൻ എന്ന ആദിവാസി ട്രാന്‌സ്ജെൻഡറിൻ്റെ കഥപറയുന്ന ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്‌ത 'ഉടലാഴം', എഴുത്തുകാരിയും ആക്‌ടിവിസ്റ്റും അഭിനേതാവുമായ ട്രാന്‌സ് വുമൺ എ രേവതിയുടെ ജീവിതം അടയാളപ്പെടുത്തുന്ന പി അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി', നവാഗത സംവിധായകൻ സുരേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരട്ടജീവിതം തുടങ്ങി ട്രാൻസ്ജെന്‌ഡർ/ക്വിയർ വ്യക്തികളുടെ ജീവിതം പറയുന്ന ചിത്രങ്ങൾ നിറഞ്ഞ കൈയടിയാണ് നേടിയത്.
advertisement
ഔട്ട്കാസ്റ്റ്, ന്യൂ നോർമൽ, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്ക‌്, ദാറ്റ്സ് മൈ ബോയ്, ജനലുകൾ, വി ആർ എലൈവ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു. അണിയറ പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്ത ഓപൺ ഫോറവും ചിത്ര പ്രദർശനത്തിന് ശേഷം നടന്നു.