ബാങ്ക് വായ്‌പയിൽ പത്ത് പശുക്കളെ വരെ വാങ്ങുന്ന ക്ഷീര കർഷകരുടെ പലിശ വിഹിതം സർക്കാർ അടക്കുന്ന പദ്ധതി നടപ്പാക്കും. ഈയിനത്തിൽ ഒരു കർഷകൻ്റെ മൂന്നു ലക്ഷം രൂപ വരെയുള്ള പലിശ സർക്കാർ അടക്കും. ലക്ഷക്കണക്കിന് ക്ഷീര കർഷക പെൻഷൻ, ക്ഷീര കർഷകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. മിൽമയിലെ തസ്‌തികകളിൽ ക്ഷീര കർഷകരുടെ മക്കളെ പരിഗണിക്കാൻ ഉത്തരവിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാല് ഉൽപ്പാദനത്തിൽ കേരളത്തിലെ മൂന്ന് മേഖല പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ലാഭം ലഭിച്ചത് മലബാർ മേഖലയിൽ നിന്നാണെന്നും ആ ലാഭത്തിന് 85 ശതമാനം ക്ഷീര സംഘങ്ങൾക്ക് ആനുകൂല്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
advertisement
ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജന് അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, മേലാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രന്നസ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചെയര്‍മാന്‍ കെ എസ് മണി, പ്രസിഡൻ്റ് പി ശ്രീനിവാസൻ, കൊഴുക്കല്ലൂർ ക്ഷീര സംഘം പ്രസിഡൻ്റ് കെ. അനിത, ക്ഷീരവികസന വകുപ്പ് അധികൃതർ ആർ രശ്മി, ക്ഷീര കർഷക പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ജില്ലാതലത്തിൽ പങ്കെടുത്തു.