അമൃത് 2.0 പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂമിക്കടിയിലും മുകളിലുമായുള്ള സബ് ടാങ്ക് നിർമ്മിക്കുകയും 3000 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. രണ്ടാം ഘട്ടത്തിൽ 35 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സബ് ടാങ്ക് നിർവ്വഹിച്ച് നിലവിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ എത്താത്ത നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കും.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ വി സിയാലി, ആയിഷ ഷഹനിദ, റംല ഇസ്‌മായിൽ, സഫീന ഷമീർ, കെ ശിവദാസൻ, മുൻസിപ്പൽ സെക്രട്ടറി വി എസ് മനോജ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 25, 2025 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
അമൃത് 2.0: ഓരോ വീട്ടിലും ശുദ്ധജലം എത്തിക്കാൻ കൊടുവള്ളി നഗരസഭയുടെ വലിയ ചുവടുവയ്പ്