TRENDING:

ജൂനിയർ സ്റ്റേറ്റ് 3000 മീറ്റർ ഓട്ടത്തിൽ പുതിയ റെക്കോർഡ് തീർത്ത് ബിറ്റോ ജോസഫ്

Last Updated:

ഒക്ടോബർ 10ന് നാഗാലാൻഡിൽ വെച്ച് നടക്കുന്ന നാഷണൽ മത്സരത്തിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടിയ ബിറ്റോ ജോസഫിനെ തൃശ്ശൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു മുൻപേ ആദരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത് വച്ച് നടന്ന ജൂനിയർ സ്റ്റേറ്റ് 3000 മീറ്റർ ഓട്ട മത്സരത്തിൽ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് കൂടരഞ്ഞിയുടെ അഭിമാന താരമായ ബിറ്റോ ജോസഫ് എന്ന അത്‌ലറ്റ്. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ BSc Maths വിദ്യാർഥിയാണ് ഈ മിടുക്കൻ. നിരവധി പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ടാണ് ബ്രിട്ടോ സുവർണ്ണ നേട്ടം കൈവരിച്ചത്.
ലിൻ്റോ ബിട്ടോയ്ക്ക് ഉപഹാരം നൽകുന്നു 
ലിൻ്റോ ബിട്ടോയ്ക്ക് ഉപഹാരം നൽകുന്നു 
advertisement

പഴയ ഒരു ദീർഘദൂര ഓട്ടക്കാരൻ എന്ന നിലയിൽ ബിറ്റോയുടെ പെർഫോർമൻസ് വളരെ ആവേശകരമായിരുന്നു എങ്കിലും ജൂനിയർ സ്റ്റേറ്റ് 3000 മീറ്റർ ഓട്ട മത്സരത്തിലാണ് ബിറ്റോ പുതിയ റെക്കോർഡ് തീർത്തത്.

കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റെഡ് റൺ മാരത്തോൺ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഒക്ടോബർ 10ന് നാഗാലാൻഡിൽ വെച്ച് നടക്കുന്ന നാഷണൽ മത്സരത്തിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടിയ ബിറ്റോ ജോസഫിനെ തൃശ്ശൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു മുൻപേ ആദരിച്ചിരുന്നു. കൂടരഞ്ഞി ഉദയാർത്തല ഷാജിയുടെയും സോണിയയുടെയും മകനാണ് ഈ മിടുക്കൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ജൂനിയർ സ്റ്റേറ്റ് 3000 മീറ്റർ ഓട്ടത്തിൽ പുതിയ റെക്കോർഡ് തീർത്ത് ബിറ്റോ ജോസഫ്
Open in App
Home
Video
Impact Shorts
Web Stories