TRENDING:

ഖവാലി സംഗീതത്തിൽ മുഴുകി കോഴിക്കോട് ബീച്ചിലെ മാവേലിക്കസ് വേദി

Last Updated:

ഹൈദരാബാദിൽ നിന്നുള്ള ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഖവാലിയുമായി ഓണം ആഘോഷമാക്കാൻ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ബീച്ചിലെ മാവേലിക്കസ് 2025 ൻ്റെ വേദിയിൽ ആരാധകരുടെ മനം കവർന്ന് ഖവാലിയുടെ മാസ്മരിക. വാർസി സഹോദരരായ നസീർ അഹമ്മദ് ഖാൻ വാർസിയും നസ്സീർ അഹമ്മദ് ഖാൻ വാർസിയും ചേർന്നാണ് മാവേലിക്കസ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഖവാലിയിൽ രാഗം തീർത്തത്. ഹൈദരാബാദിൽ നിന്നുള്ള ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഖവാലിയുമായി ഓണം ആഘോഷമാക്കാൻ എത്തിയത്.
Qawwali
Qawwali
advertisement

മുത്തച്ഛനിൽ നിന്നും പിതാവിൽ നിന്നും ലഭിച്ച സംഗീത പരിശീലനമാണ് വാർസി സഹോദരന്മാരെ ഖവാലി മാന്ത്രികരാക്കി പിൽക്കാലത്ത് മാറ്റിയത്. പരമ്പരാഗത സുഫിയാന ഖവാലി ഗസൽ, തുമ്രി, ഭജൻ, ക്ലാസിക്കൽ ബന്ദിഷ് എന്നിവയിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചവരാണ് ഈ സഹോദരങ്ങൾ. കോഴിക്കോട് ഈ വേദിയിൽ കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം പകരാൻ സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കലരുന്ന ത്രിമാന ഷോ ക്യൂബോ ഇറ്റലി എത്തി. ഇറ്റാലിയൻ തിയറ്റർ സംഘമായ ക്യൂബോ ഇറ്റലി ആദ്യമായാണ് കോഴിക്കോട് ഷോ അവതരിപ്പിക്കുന്നത് എന്നത് പ്രത്യേകതയായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഖവാലി സംഗീതത്തിൽ മുഴുകി കോഴിക്കോട് ബീച്ചിലെ മാവേലിക്കസ് വേദി
Open in App
Home
Video
Impact Shorts
Web Stories