TRENDING:

യുവജനങ്ങളിൽ വോട്ടിൻ്റെ പ്രാധാന്യം ഉറപ്പാക്കാൻ കോഴിക്കോട് കലാജാഥ പര്യടനം

Last Updated:

യുവജനങ്ങളൾക്കിടയിൽ വോട്ടിൻ്റെ പ്രാധാന്യം വർധിപ്പിക്കുക, സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുമായാണ് ബോധവത്ക്കരണ കലാജാഥ പര്യടനം നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെയും തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ വോട്ടർ ബോധവത്ക്കരണ കലാജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച കലാജാഥ ജില്ലാ കളക്ടർ സ്നേഹില് കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. യുവജനങ്ങളൾക്കിടയിൽ വോട്ടിൻ്റെ പ്രാധാന്യം വർധിപ്പിക്കുക, സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ സന്ദേശങ്ങളുമായാണ് ബോധവത്ക്കരണ കലാജാഥ പര്യടനം നടത്തിയത്.
കലാജാഥപര്യടനം 
കലാജാഥപര്യടനം 
advertisement

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അണിനിരന്ന കലാജാഥ ജെഡിടി, ലോ കോളേജ്, ദേവഗിരി കോളേജ്, മലബാർ ക്രിസത്യൻ കോളേജ്, ഐഎച്ച്ആർഡി കോളേജ്, പുതിയ ബസ് സ്റ്റാൻ്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ ഗോപിക ഉദയൻ, ജില്ലാ സ്വീപ് കോഓഡിനേറ്റർ ഡെപ്യൂട്ടി കളക്ടർ സി ബിജു, ജില്ലാ ഇൻഫോർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ നാഷണൽ സർവീസ് സ്ക‌ീം കോഓഡിനേറ്റർ ഫസീൽ അഹ്‌മദ്, ഡിസിഐപി കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻഎസ്എസ് കോർഡിനേറ്റർ ജിബിന് ബേബി, അധ്യാപിക പി ഐ മീര, ജില്ലാ കളക്ടറുടെ ഇൻറേൺസ്, കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തുകൊണ്ട് കലാജാഥ പര്യടനം പൂർത്തിയാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
യുവജനങ്ങളിൽ വോട്ടിൻ്റെ പ്രാധാന്യം ഉറപ്പാക്കാൻ കോഴിക്കോട് കലാജാഥ പര്യടനം
Open in App
Home
Video
Impact Shorts
Web Stories