2023 ജൂണിൽ കടലുണ്ടി ഗ്രാമപഞ്ചായത്തിലാണ് ജില്ലയിൽ ആദ്യത്തെ പരിഷ്കരിച്ച രജിസ്റ്റർ പുറത്തിറക്കിയത്. രാജ്യത്തെ തന്നെ ആദ്യത്തെ പരിഷ്കരിച്ച രജിസ്റ്ററായിരുന്നു ഇത്. അടുത്ത ദിവസങ്ങളിൽ വില്യപ്പള്ളി, നൊച്ചാട് ഗ്രാമപഞ്ചായത്തുകളിലും പ്രകാശനം നടക്കുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജൈവവൈവിധ്യ രജിസ്റ്ററുകൾ പ്രകാശനം ചെയ്‌ത ജില്ലയാവും കോഴിക്കോട്. ഒക്ടോബറോടെ 30 തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാംഘട്ടം പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്.
പ്രാദേശിക തലത്തിൽ വിഭവ സമാഹരണം നടത്തുന്നതിനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഇത്തരം രജിസ്റ്ററുകൾ അടിസ്ഥാന രേഖയാണെന്നും ഒക്ടോബറോടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടാംഘട്ട ജൈവ വൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനം പൂർത്തിയാവുമെന്നും ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓഡിനേറ്റർ ഡോ. മഞ്ജു പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ നിരന്തര ഇടപെടലിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അവർ പറഞ്ഞു.
advertisement