അടിച്ചമർത്തലിൻ്റെയും അരികുവൽക്കരണത്തിൻ്റെയും കഥ പറയുന്ന 'തങ്കനാട്ടം' രണ്ടാം ദിനം അരങ്ങിലെത്തും. നന്മ പെരുമണ്ണയുടെ നേതൃത്വത്തിൽ ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ ക്ഷേത്രമുറ്റങ്ങളിൽ ദൈവവേഷം കെട്ടിയാടുന്ന തങ്കൻ എന്ന ആട്ടക്കാരൻ്റെ മനോവ്യഥയാണ് പറയുന്നത്. ശേഷം ഛന്ദസ്സ് സംവിധാനം ചെയ്ത 'എസ്‌കേപ്പ്' എന്ന നാടകവും അരങ്ങേറും. കോഴിക്കോട് രംഗഭാഷയുടെ 'മിഠായിത്തെരുവ്' മൂന്നാം ദിനം അവതരിപ്പിക്കും. രാജീവൻ മമ്മിളിയാണ് സംവിധാനം. അവസാന ദിവസം 'നിഴൽപ്പാവക്കൂത്ത്' എന്ന നാടകവും അരങ്ങേറും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിൻ്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെയും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിൻ്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുള്ള 50-ഓളം കലാകാരന്മാർ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
advertisement