TRENDING:

കോഴിക്കോട് സബർമതിയിൽ ദേശീയ ഫോക് ഫെസ്റ്റ്-2025 ‘ഇന്ത്യൻ വസന്തോത്സവം’

Last Updated:

കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും കേരളത്തിൽ നിന്നുള്ളവരും സബർമതിയിൽ പരിപാടികൾ അവതരിപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പേരാമ്പ്ര ചെറുവണ്ണൂർ സബർമതി തിയേറ്റർ വില്ലേജിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ഫോക് ഫെസ്റ്റ്-2025 'ഇന്ത്യൻ വസന്തോത്സവം' കോഴിക്കോട്കാർക്ക് പുതിയ അനുഭവമായി മാറി. ടി.പി. രാമകൃഷ്ണൻ എംഎൽഎ ഫോക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഭാരത് ഭവനും സൗത്ത് സോൺ കൾച്ചറൽ സെൻ്ററും ചേർന്നാണ് ഇന്ത്യൻ വസന്തോത്സവം എന്ന പരിപാടി സംഘടിപ്പികുന്നത്.
National Folk Fest 2025
National Folk Fest 2025
advertisement

കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും കേരളത്തിൽ നിന്നുള്ളവരും സബർമതിയിൽ പരിപാടികൾ അവതരിപ്പിച്ചു. വർണാഭമായ സാംസ്ക്കാരിക ഘോഷയാത്രയും ഫോക് ഫെസ്റ്റ്-2025ൻ്റെ ഭാഗമായി നടന്നു. ഉദ്ഘാടന ചടങ്ങിൽ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് അധ്യക്ഷനായി.

കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ് മുഖ്യാതിഥിയാകുകയും, നായകൻ അജയ് ഗോപാൽ, എം. കുഞ്ഞമ്മത്, കെ. അജിത, എൻ.കെ. വത്സൻ, കെ.കെ. ഉമ്മർ, എൻ.ആർ. ഗംഗാധരൻ, കെ.പി. ബിജ്യ, കെ. മോനിഷ, പി. സുജിത്, കെ.പി.എം. ബാല കൃഷ്ണൻ, കെ. സജീവൻ, ഒ.കെ. ബാബു രാജേഷ് എന്നിവരും സംസാരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് സബർമതിയിൽ ദേശീയ ഫോക് ഫെസ്റ്റ്-2025 ‘ഇന്ത്യൻ വസന്തോത്സവം’
Open in App
Home
Video
Impact Shorts
Web Stories