വളയനാട് ദേവീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ രാവിലെ 7.30-ന് ശീവേലി എഴുന്നള്ളിപ്പും തുടർന്ന് വട്ടോളി ക്ഷേത്രത്തിൽ സരസ്വതീ പൂജയ്ക്കും ശേഷം കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. വട്ടോളി ഇല്ലത്ത് കൃഷ്ണൻ മൂസ്സതും കുഞ്ഞിശങ്കരൻ മൂസ്സതും കാർമികരാവും. 11-ന് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളലുമുണ്ടാകും.
തിരുത്തിയാട് അഴകൊടി ദേവി ക്ഷേത്രത്തിൽ രാവിലെ എട്ടിന് എഴുത്തിനിരുത്തൽ ചടങ്ങ് തുടങ്ങും. തൊണ്ടയാട് നാരകത്ത് ഭഗവതി ക്ഷേത്രത്തിൽ രാവിലെ അഞ്ചിന് ഗണപതിഹോമം, 5.30-ന് സരസ്വതി പൂജ, വാഹനപൂജ എന്നിവ ആരംഭിക്കും. 6.30-ന് ഉഷഃപൂജയ്ക്ക് ശേഷം എട്ടിന് വിദ്യാരംഭം. ക്ഷേത്രം മേൽശാന്തി കടമന ഇല്ലം സന്ദീപ് നമ്പൂതിരി കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കും. 8.30-ന് പുസ്തക വിതരണവും 11.30-ന് പ്രസാദ ഊട്ടുമുണ്ടാകും. ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലും നവരാത്രി മണ്ഡപങ്ങൾ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
advertisement