2031 ആകുമ്പോഴേക്ക് വിവിധ മേഖലകളിൽ കേരളം കൈവരിക്കേണ്ട പുരോഗതിയെ കുറിച്ച് ആശയങ്ങൾ രൂപീകരിക്കുകയും വ്യത്യസ്‌ത മേഖലകളിലെ വിദഗ്‌ധരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്യുന്നതാണ് സെമിനാറുകളുടെ പ്രധാന ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് സെമിനാറിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സർവതല സ്‌പർശിയായ കർമ്മ പദ്ധതി രൂപീകരിക്കാൻ ജനകീയ പങ്കാളിത്തത്തോടെ സെമിനാറുകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയപാത വികസനം, കോഴിക്കോട് ബൈപാസ് നിര്‍മാണം, സര്‍വീസ് റോഡുകളുടെ പ്രവൃത്തി എന്നിവ ഉള്‍പ്പെടെ ജില്ലയിലെ പശ്ചാത്തല വികസന മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് നിലവില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ എല്ലാ ജില്ലകളിലുമായി സംഘടിപ്പിക്കുന്ന 33 സെമിനാറുകളിൽ കോഴിക്കോട് ജില്ലയിൽ രണ്ട് സെമിനാറുകൾ സംഘടിപ്പിച്ചു. കഴിഞ്ഞ ഒമ്പത് വർഷം സംസ്ഥാനത്ത് നടന്ന വികസന പദ്ധതികൾ സെമിനാറിൽ ചർച്ച ചെയ്യും.
advertisement