TRENDING:

കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ വിപണന മേള ആരംഭിച്ചു

Last Updated:

സെപ്റ്റംബർ മൂന്ന് വരെ നീളുന്ന മേളയിൽ വിവിധ ദിവസങ്ങളിലായി ഭിന്നശേഷി സർഗോത്സവം, ഘോഷയാത്ര, നാടൻപാട്ട്, സിനിമകൾ തുടങ്ങി വ്യത്യസ്ത പരിപാടികൾ നടക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് തുടക്കമായി. കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയുകയും, ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
കുടുംബശ്രീ വിപണന മേള
കുടുംബശ്രീ വിപണന മേള
advertisement

സെപ്റ്റംബർ മൂന്ന് വരെ നീളുന്ന മേളയിൽ വിവിധ ദിവസങ്ങളിലായി ഭിന്നശേഷി സർഗോത്സവം, ഘോഷയാത്ര, നാടൻപാട്ട്, സിനിമകൾ, കുടുംബശ്രീ, അംഗൻവാടി, ആശ വർക്കർ, ഹരിത കർമസേന അംഗങ്ങളുടെ കലാപരിപാടികൾ, ബാലസഭ, ഏകദിന ശില്പശാല, ഗസൽ, അംഗൻവാടി കലോത്സവം, ഇശൽ, സുംബാ നൃത്തം, വയോജന സംഗമം, നാടകം (ലക്ഷ്മണ രേഖ), ജനപ്രതിതിനിധി സംഗമം, സ്റ്റാഫ്‌, കൗൺസിൽ കലാപരിപാടികൾ, ജാനു തമാശ, ഓൾഡ് ഈസ് ഗോൾഡ് (ജയചന്ദ്രൻ പാട്ടുകൾ) എന്നിവ നടക്കും. സെപ്റ്റംബർ മൂന്നിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേള അവസാനിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ വിപണന മേള ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories