സംസ്ഥാന വിനോദസഞ്ചാര വകുപ്പിൻ്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും നൃത്ത പരിപാടികളും, നാടകോത്സവവും, നാടൻ കലാകാരൻമാരുടെ വിവിധ കലാപ്രകടനങ്ങളും കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെയാണ് ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് നടന്നത്. സിനിമ, സംഗീത മേഖലയിലെ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള പരിപാടികളും നഗരത്തെ ആവേശപ്പൂരത്തിലാക്കിയാണ് ഓണാഘോഷം കൊടിയിറങ്ങിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാൾ, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺ ഹാൾ, ബേപ്പൂർ, സർഗാലയ ക്രാഫ്റ്റ് വില്ലേജ്) കേരളത്തിനകത്തും പുറത്തും നിന്നുള്ള 50ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാടകോത്സവം, ഫുഡ് ഫെസ്റ്റിവൽ, പുസ്തകമേള, ഫ്ലവർ ഷോ, ട്രേഡ് ഫെയർ തുടങ്ങിയവയും നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷം വേദിയിൽ പിന്നണി ഗായിക ചിന്മയി ശ്രീപദ നയിച്ച സംഗീത പരിപാടിയും അരങ്ങേറികൊണ്ട് മാവേലിക്കസ് 2025ന് പ്രൗഢഗംഭീര സമാപനമായി.
advertisement