ഓണാഘോഷ പരിപാടികൾകിടയിൽ കോഴിക്കോട്ടുകാർക്ക് മാനാഞ്ചിറ സ്ക്വയറിലെ ദീപാലംകൃതകാഴ്ച്ച കൗതുകമായി. മാനാഞ്ചിറ കേന്ദ്രീകരിച്ചു കൊണ്ട് ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും കോർപറേഷൻ്റെയും ആഭിമുഖ്യത്തിലാണ് നഗരത്തിൽ ദീപാലങ്കാരമൊരുക്കിയത്. ഇതിന് പുറമെ എസ് എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, സ്റ്റേറ്റ് ബാങ്ക്, എൽ ഐ സി, മലബാർ പാലസ് കെട്ടിടങ്ങൾ, ഓൾഡ് കോർപ്പറേഷൻ കെട്ടിടം, ടൗൺഹാൾ, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, കടപ്പുറം, നഗരത്തിലെ മേൽപ്പാലങ്ങൾ എന്നിവയാണ് ദീപം കൊണ്ട് അലങ്കരിച്ചത്. സെപ്റ്റംബർ ഏഴുവരെ ദീപഭംഗി ആസ്വദിക്കാൻ എല്ലാവർക്കും അവസരമുണ്ടാകും. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 03, 2025 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
സംസ്ഥാന ഓണാഘോഷത്തിൻ്റെ ഭാഗമായി മാനാഞ്ചിറ ഉൾപ്പെടെ നഗരകേന്ദ്രങ്ങൾ ദീപാലംകൃതമായി