ഐടി ആൻ്റ് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ മത്സരിച്ച കോഴിക്കോട് ജില്ലയിലെ തപസ് എനർജി ഒന്നാം സ്ഥാനവും റസിഡൻസ് അസോസിയേഷൻ വിഭാഗത്തിൽ മത്സരിച്ച കണ്ണൂർ ജില്ലയിലെ കോടിയേരി റസിഡൻസ് അസോസിയേഷൻ രണ്ടാം സ്ഥാനവും ഇതര വിഭാഗത്തിൽ മത്സരിച്ച മലപ്പുറം ജില്ലയിലെ ദൃശ്യ കലാവേദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുടുംബശ്രീ, ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍, ഇന്‍ക്ലൂസിവ്, റസിഡന്‍സ് അസോസിയേഷന്‍, ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍, ഐടി സ്റ്റാര്‍ട്ടപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഭിന്നശേഷി കുട്ടികളും മത്സരത്തിൽ പങ്കാളികളായി. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ഇന്‍ക്ലൂസിവ് പൂക്കള മത്സരത്തില്‍ ടീമിലെ അഞ്ചുപേരില്‍ രണ്ടുപേർ ഭിന്നശേഷി കുട്ടികളായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 03, 2025 5:02 PM IST