TRENDING:

കോഴിക്കോട്ടെ ഓണ വിപണിയിൽ തിളങ്ങി ‘ഓണസമൃദ്ധി 2025’

Last Updated:

നാടന്‍ പച്ചക്കറികളും കേരളഗ്രോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും നാളികേര വികസന കോര്‍പറേഷൻ്റെ വെളിച്ചെണ്ണയും എഫ് പി ഒകളുടെ മറ്റുല്‍പ്പന്നങ്ങളും ഓണവിപണിയില്‍ ലഭ്യമാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃഷി വകുപ്പിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തുന്ന 'ഓണസമൃദ്ധി 2025' പഴം - പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ഏറ്റുവാങ്ങി ഇ കെ വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. എടച്ചേരി കൃഷിഭവൻ്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്‍ പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ടി പി അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു. ആദ്യവില്‍പന തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡൻ്റ് എം രാജന്‍, കൃഷി അസിസ്റ്റൻ്റ് ഡയറക്ടര്‍ പി വിദ്യ, രാജന്‍ കൊല്ലൊത്ത്, എന്‍ നിഷ, ഷീമ വള്ളില്‍, ടി വി ഗോപാലന്‍, സി സുരേന്ദ്രന്‍, ഗംഗാധരന്‍ പാച്ചാക്കര, എം എം അശോകന്‍, കൃഷി ഓഫീസര്‍ ജിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.
ഓണസമൃദ്ധി 2025: വിപണി ജില്ലാതല ഉദ്ഘാടനം
ഓണസമൃദ്ധി 2025: വിപണി ജില്ലാതല ഉദ്ഘാടനം
advertisement

നാടന്‍ പച്ചക്കറികളും കേരളഗ്രോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും നാളികേര വികസന കോര്‍പറേഷൻ്റെ വെളിച്ചെണ്ണയും എഫ് പി ഒകളുടെ മറ്റുല്‍പ്പന്നങ്ങളും ഓണവിപണിയില്‍ ലഭ്യമാകും. കര്‍ഷകരില്‍നിന്ന് പച്ചക്കറികളും വാഴക്കുലയും വിപണി വിലയേക്കാള്‍ അധികനിരക്കില്‍ സംഭരിച്ച് കുറഞ്ഞ നിരക്കിലാണ് പച്ചക്കറിച്ചന്തയില്‍ ലഭ്യമാക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട്ടെ ഓണ വിപണിയിൽ തിളങ്ങി ‘ഓണസമൃദ്ധി 2025’
Open in App
Home
Video
Impact Shorts
Web Stories