TRENDING:

കളിപ്പാട്ടം മുതൽ ഫാഷൻ വസ്ത്രം വരെ – വിസ്മയം തീർത്ത് ഭിന്നശേഷിക്കാരുടെ കരവിരുത്

Last Updated:

സിഎസ്ഐ ഹാളിലെ മേളയിൽ 53 ഭിന്നശേഷിക്കാരുടെ സ്‌റ്റാളുകളാണ് സർഗശേഷി പ്രദർശനോത്സവത്തിൽ ഉണ്ടായിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ഓണത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന 'സർഗശേഷി പ്രദർശനോത്സവം' സമാപിച്ചു. സമാപനസമ്മേളനം അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
Creative Exhibition Festival
Creative Exhibition Festival
advertisement

സിഎസ്ഐ ഹാളിലെ മേളയിൽ 53 ഭിന്നശേഷിക്കാരുടെ സ്‌റ്റാളുകളാണ് സർഗശേഷി പ്രദർശനോത്സവത്തിൽ ഉണ്ടായിരുന്നത്. യു എൽ സി സി എസ് ഫൗണ്ടേഷൻ എരഞ്ഞിപ്പാലം നായനാർ ബാലികാ സദനത്തിൽ പ്രവർത്തിച്ചു വരുന്ന യു എൽ കെയർ നായനാർ സദനത്തിലെ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളും, വയനാട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു വരുന്ന കാഴ്ച, കേൾവി - ശാരീരിക പരിമിതികൾ, ബൗദ്ധിക വെല്ലുവിളികൾ തുടങ്ങി വ്യത്യസ്ത ഭിന്നശേഷിയുള്ള വ്യക്തികളുമാണ് മേളയിൽ പങ്കെടുത്തത്. കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ, വീട്ടുപകരണങ്ങൾ, പെയിൻ്റിങ്, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി ഭിന്നശേഷിക്കാരുടെ കരവിരുതിൽ തീർത്ത അനവധി വിസ്മ‌യങ്ങൾ മേളയുടെ പ്രധാന ആകർഷണമായി മാറി. നബാർഡിൻ്റെ സഹകരണത്തോടെ യു എൽ സി സി എസ് ഫൗണ്ടേഷൻ നടത്തുന്ന മേള കോഴിക്കോട് സമാപിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കളിപ്പാട്ടം മുതൽ ഫാഷൻ വസ്ത്രം വരെ – വിസ്മയം തീർത്ത് ഭിന്നശേഷിക്കാരുടെ കരവിരുത്
Open in App
Home
Video
Impact Shorts
Web Stories