TRENDING:

ഗ്രാമപഞ്ചായത്തുകളിൽ മുതിർന്ന പൗരന്മാർക്കായി സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പ്

Last Updated:

ശാരീരിക പരിമിതി മറികടക്കാൻ വിവിധ സഹായകമായ ഏതൊക്കെ ഉപകരണങ്ങൾ അനുവദിക്കണമെന്ന് കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട സ്ക്രീനിംഗ് ക്യാമ്പിനാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ തുടക്കമായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സാമൂഹിക സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയുമായി സഹകരിച്ച് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സ്ക്രീനിംഗ് ക്യാമ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശൈലജ ടീച്ചർ നിർവഹിച്ചു.
സ്ക്രീനിൽ ക്യാമ്പ് 
സ്ക്രീനിൽ ക്യാമ്പ് 
advertisement

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിങ്കോയുടെ ആർ.വി.വൈ. സ്കീം വഴിയാണ് കിടപ്പ് രോഗികൾക്കും മുതിർന്ന പൗരന്മാർക്കും അവരുടെ ശാരീരിക പരിമിതി മറികടക്കാൻ വിവിധ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക. ശാരീരിക പരിമിതി മറികടക്കാൻ വിവിധ സഹായകമായ ഏതൊക്കെ ഉപകരണങ്ങൾ അനുവദിക്കണമെന്ന് കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട സ്ക്രീനിംഗ് ക്യാമ്പിനാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ തുടക്കമായത്. എഴുപത്തഞ്ചോളം വയോജനങ്ങൾക്ക് സഹായ ഉപകരണത്തിനുള്ള അംഗീകാരം ലഭിച്ചു എന്ന നിലയിൽ സ്ക്രീനിംഗ് ക്യാമ്പ് ലക്ഷ്യം കണ്ടെത്തി. കടലുണ്ടി ഗ്രാമപഞ്ചായത്തിൽ തൊണ്ണൂറിലധികം പേരാണ് സഹായ ഉപകരണങ്ങൾക്ക് രജിസ്റ്റർ ചെയ്‌തത്. രജിസ്റ്റർ ചെയ്തവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഗ്രാമപഞ്ചായത്തുകളിൽ മുതിർന്ന പൗരന്മാർക്കായി സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പ്
Open in App
Home
Video
Impact Shorts
Web Stories