TRENDING:

ജലജന്യരോഗ പ്രതിരോധത്തിന് സംസ്ഥാനവ്യാപക ‘ജലമാണ് ജീവന്‍’ ക്യാമ്പയിന് കോഴിക്കോട് തുടക്കം

Last Updated:

ക്ലോറിനേഷൻ ക്യാമ്പയിൻ്റെ ആദ്യഘട്ടത്തിൽ ജില്ലയിലെ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തുകയും ടാങ്കുകള്‍ വൃത്തിയാക്കുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തും കോഴിക്കോട് ജില്ലയിലും അമീബിക് മസ്തിഷ്‌കജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗ പ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന 'ജലമാണ് ജീവന്‍' ക്യാമ്പയിന് കോഴിക്കോട് തുടക്കമായി.
ജലമാണ് ജീവന്‍ : കോഴിക്കോട് ജില്ലയിലെ ക്ലോറിനേഷൻ ക്യാമ്പയിൻ
ജലമാണ് ജീവന്‍ : കോഴിക്കോട് ജില്ലയിലെ ക്ലോറിനേഷൻ ക്യാമ്പയിൻ
advertisement

ക്ലോറിനേഷൻ ക്യാമ്പയിൻ്റെ ആദ്യഘട്ടത്തിൽ ജില്ലയിലെ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തുകയും ടാങ്കുകള്‍ വൃത്തിയാക്കുകയും ചെയ്തു. രണ്ടാം ഘട്ടമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണവും കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം വഴി ജല പരിശോധനയും പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ ജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയില്‍ മാലിന്യം എത്തുന്ന വഴികള്‍ അടയ്ക്കൽ ഉള്‍പ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവർ ക്യാമ്പയിൻ്റെ ഭാഗമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ജലജന്യരോഗ പ്രതിരോധത്തിന് സംസ്ഥാനവ്യാപക ‘ജലമാണ് ജീവന്‍’ ക്യാമ്പയിന് കോഴിക്കോട് തുടക്കം
Open in App
Home
Video
Impact Shorts
Web Stories