രാജ്യത്ത് 103 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ അമൃത് ഭാരത് സ്റ്റേഷനാക്കി നവീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത് വടകരയും ചിറയൻകീഴ് സ്റ്റേഷനുമാണ്. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ചടങ്ങിലാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസ് വഴി 103 സ്റ്റേഷനുകളിലും തത്സമയം ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിച്ചു.
വടകരയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. ഷാഫി പറമ്പിൽ എം പി, പി. ടി. ഉഷ എം പി, കെ. കെ. രമ എം എൽ എ, റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദി എന്നിവർ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി ജോർജ് കുര്യൻ സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
May 27, 2025 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
വടകര ഇനി പഴയ വടകര അല്ല! അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച് റെയിൽവേ സ്റ്റേഷൻ