TRENDING:

ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ശ്രദ്ധ നേടി വൃന്ദയുടെ ഫോട്ടോഗ്രാഫി പ്രദർശനം

Last Updated:

മലപ്പുറത്തുനിന്ന് കലോത്സവ വേദിയില്‍ എത്തിയ ഇവര്‍, ചിത്രകാരിയും മികച്ച കായിക താരവും കൂടിയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പക്ഷികള്‍, പൂക്കള്‍, കുട്ടികള്‍, കലാരൂപങ്ങള്‍, തെരുവുകള്‍, സായാഹ്നങ്ങള്‍ തുടങ്ങി തൻ്റെ ചുറ്റുമുള്ള ജീവിതങ്ങളെ ക്യാമറയില്‍ പകര്‍ത്തുകാണ് 28-കാരിയായ വൃന്ദ. ക്യാമറകണ്ണിലൂടെ താന്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ജില്ലയിൽ നടക്കുന്ന സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവ വേദിയില്‍ ഉള്‍പ്പെടുത്താനായതിൻ്റെ സന്തോഷത്തിലാണവര്‍.
വൃന്ദ പകർത്തിയ ചിത്രങ്ങൾ 
വൃന്ദ പകർത്തിയ ചിത്രങ്ങൾ 
advertisement

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫി ഏറെ സ്‌നേഹിക്കുന്ന വൃന്ദ തൻ്റെ യാത്രകള്‍ക്കിടയില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലൂടെയാണ് ചിത്രങ്ങള്‍ എടുക്കുന്നത്. മലപ്പുറത്തുനിന്ന് കലോത്സവ വേദിയില്‍ എത്തിയ ഇവര്‍, ചിത്രകാരിയും മികച്ച കായിക താരവും കൂടിയാണ്. ഹിമാചലില്‍ നടന്ന ദേശീയ സീനിയര്‍ വുമണ്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കേരള ടീമിലും വൃന്ദ അംഗമായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് കലോത്സവം സംഘടിപ്പിക്കുന്ന പോലെ കായിക മത്സരവും ഉണ്ടാകണമെന്നതാണ് വൃന്ദയുടെ ആഗ്രഹം. വനിതാ ടീമിലോ പുരുഷ ടീമിലോ മത്സരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി എന്ന നിലയില്‍ മത്സരിക്കാന്‍ സാധിക്കണമെന്നും വൃന്ദ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ശ്രദ്ധ നേടി വൃന്ദയുടെ ഫോട്ടോഗ്രാഫി പ്രദർശനം
Open in App
Home
Video
Impact Shorts
Web Stories