ഓഗസ്റ്റ് 30, 31 തീയതികളിലും ക്ലോറിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 81.26 ശതമാനം സ്വകാര്യ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. കൂടാതെ 84.02 ശതമാനം പൊതുസ്ഥാപന കിണറുകളും 87.21 ശതമാനം പൊതുകിണറുകളും ക്യാമ്പയിൻ്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്തു. 1,75,502 ടാങ്കുകളും വൃത്തിയാക്കി. ക്ലോറിനേഷൻ ക്യാമ്പയിൻ സെപ്റ്റംബർ 27, 28 ഒക്ടോബർ 2, 5 തിയതികളിൽ പൂർത്തീകരിക്കും. ഒക്ടോബർ 10 വരെ ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഹരിതകേരളം മിഷനും ചേർന്ന് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികൾ വഴി അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുള്ള ക്യാമ്പയിൻ ഏറ്റെടുക്കും. ഹരിതകേരളം മിഷൻ വഴി ജില്ലയിലെ 29 സ്കൂളുകളിൽ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബുകൾ സജ്ജമാക്കി പ്രാഥമിക ജലപരിശോധനാ ക്യാമ്പയിനുകളും ഈ കാലയളവിൽ ഏറ്റെടുക്കും. നവംബർ 1 വരെയുള്ള കാലയളവിൽ ജില്ലയിലെ പൊതുജലസ്രോതസ്സുകൾ ശുചീകരിക്കാൻ ക്യാമ്പയിൻ നടത്തും.
advertisement