TRENDING:

ഒൻപതുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷജീലിന് ജാമ്യം

Last Updated:

ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വടകരയിൽ 9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെന്ന കേസിൽ ഷജീലിന് നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.
News18
News18
advertisement

ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു വടകര ചോറോട് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം കാർ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം രൂപമാറ്റം വരുത്തുകയും വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുകയാണ് ദൃഷാന.

advertisement

കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷജീലിന്‍റെ മറുപടി. പേടികൊണ്ടാണ് കാർ നിർത്താതെ പോയതെന്ന് കഴിഞ്ഞ ദിവസം ഷജീൽ പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒൻപതുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷജീലിന് ജാമ്യം
Open in App
Home
Video
Impact Shorts
Web Stories