തെരഞ്ഞെടുപ്പുകളിൽ ഈഴവ വിഭാഗത്തെ ചാവേറുകളാക്കി മൽസരിപ്പിക്കുന്നുവെന്നും പ്രമേയം. പരിഗണന നൽകിയില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേത് പോലെ ബദൽ സാധ്യതകൾ ഉയർന്നു വരുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
also read: സാങ്കേതിക സർവകലാശാല ആദ്യ ബിടെക് ബാച്ച് പരീക്ഷ ഫലം; 36.41 ശതമാനം വിജയം; പെൺകുട്ടികൾ മുന്നിൽ
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേടിയ വിജയത്തെ പ്രശംസിച്ചു കൊണ്ടാണ് പ്രമേയം ആരംഭിക്കുന്നത്. ഇതിന്റെ തണലിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം നേടാനാകുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് ഇതില്‍ പറയുന്നു.
advertisement
നിയമസഭയിലെ കോൺഗ്രസിൽ നിന്നുള്ള ഈഴവ അംഗങ്ങളുടെ എണ്ണം പൂജ്യമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നു മത്സരിച്ച ഈഴവ സ്ഥാനാർഥികളുടെ എണ്ണം രണ്ട്. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും എണ്ണത്തിലും കുറവുണ്ട്- പ്രമേയം കുറ്റപ്പെടുത്തുന്നു.
മുസ്ലിം വിഭാഗത്തിന് കോൺഗ്രിസിനുള്ളിൽ അർഹമായ പ്രാതിനിധ്യം സംഘടനാതലത്തിൽ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പറയുന്നുണ്ട്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പാണ് കോൺഗ്രസുകാരനായ മുസ്ലിം രാജ്യസഭയിലെത്തിയതെന്നും പ്രമേയം വ്യക്തമാക്കുന്നു.
ധീവര, വിശ്വകർമ, ലാറ്റിൻ ക്രിസ്ത്യൻ, നാടാർ വിഭാഗങ്ങളും കോൺഗ്രസിൽ നിന്ന് അകന്നു തുടങ്ങിയിരിക്കുകയാണെന്നും പ്രമേയം. വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും രാജ്യസഭ തെരഞ്ഞെടുപ്പുകളിലും തീരുമാനമെടുക്കുമ്പോൾ ഈ സാഹചര്യം കോൺഗ്രസ് നേതൃത്വം പരിശോധിക്കേണ്ടതാണെന്ന് പ്രമേയം ആവശ്യപ്പെടുന്നു.