സാങ്കേതിക സർവകലാശാല ആദ്യ ബിടെക് ബാച്ച് പരീക്ഷ ഫലം; 36.41 ശതമാനം വിജയം; പെൺകുട്ടികൾ മുന്നിൽ
Last Updated:
വിജയ ശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 51.2 ശതമാനം പെൺകുട്ടികളാണ് വിജയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല(കെടിയു) ആദ്യ ബിടെക് ബാച്ച് പരീക്ഷയിൽ 36.41 ശതമാനം വിജയം. 23 എൻജിനീയറിംഗ് ശാഖകളിലായി പരീക്ഷ എഴുതിയ 35,104 വിദ്യാർഥികളിൽ 12,803 പേർ വിജയിച്ചു. 511 വിദ്യാർഥികൾ മികവ് തെളിയിച്ച് ബിടെക് ഓണേഴ്സിന് അർഹരായി.
വിജയ ശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 51.2 ശതമാനം പെൺകുട്ടികളാണ് വിജയിച്ചിരിക്കുന്നത്. 25.5 ആണ് അൺകുട്ടികളുടെ വിജയ ശതമാനം. എയ്ഡഡ് കോളജുകളിൽ 56. 5 ശതമാനവും സർക്കാർ കോലജുകളിൽ 50.9 ശതമാനവുമാണ് വിജയം. സർക്കാർ സ്വാശ്രയ കോളജുകളിൽ 40.9 ശതമാനവും സ്വകാര്യ കോളജുകളിൽ 32.1ശതമാനവും വിജയം നേടിയിട്ടുണ്ട്.
70.31 ശതമാനം വിജയം നേടിയ തിരുവനന്തപുരം സിഇടി ആണ് കോളജുകളിൽ മുന്നിൽ. ബ്രാഞ്ചുകളിൽ കമ്പ്യൂട്ടർ സയൻ വിഭാഗത്തിലാണ് വിജയ ശതമാനം കൂടുതലുള്ളത്. 40.5 ശതമാനമാണിത്.
advertisement
ബിടെക് കോഴ്സിന്റെ കാലാവധിയായ നാലു വർഷം പൂർത്തിയാകാന്‍ പത്തു ദിവസം ബാക്കി നിൽക്കെ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിതരണം ചെയ്താണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമാണിത്.
40,071 വിദ്യാർഥികളായിരുന്നു തുടക്കത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. 4,967 വിദ്യാർഥികൾക്ക് എട്ടാം സെമസ്റ്റർ വരെ എത്താനായില്ല. 2,010 പേർ വിവിധ കാലയളവിലായി ടിസി വാങ്ങി പിരിഞ്ഞ് പോയി. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള 24 കോളജുകളുടെ ആകെ വിജയശതമാനം 47.5 ആണ്. മൊത്തം വിദ്യാർഥികളിൽ 31 ശതമാനം ഈ കോളജുകളിൽ നിന്നാണ്. സർവകലാശാലയ്ക്ക് കീഴിൽ മൊത്തം 142 കോളജുകളാണുള്ളത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2019 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാങ്കേതിക സർവകലാശാല ആദ്യ ബിടെക് ബാച്ച് പരീക്ഷ ഫലം; 36.41 ശതമാനം വിജയം; പെൺകുട്ടികൾ മുന്നിൽ