സ്വകാര്യ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്നും കെപിസിസിയുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. പാര്‍ട്ടിയ്ക്ക് ദുഷ്‌പേരുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പൊതു പ്രവണതകള്‍ ഏതാണെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കെപിസിസി മുന്നേട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശം. സ്ത്രീത്വം ലൈംഗിക അഭിരുചികള്‍ എന്നിവയെ അപമാനിക്കുന്ന് അംഗീകരിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
advertisement
പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും പാലിക്കേണ്ട നിയമങ്ങളും മര്യാദകളും പാലിക്കാന്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചുമതലപ്പെടുത്തിയതായും കെപിസിസി അധ്യക്ഷന്റെ നിര്‍ദ്ദേശത്തിലുണ്ട്.
