TRENDING:

'ആർത്തവനാളിലും അമ്പലത്തിൽ പോയിട്ടുണ്ട്; ജനത്തെ വിശ്വാസത്തിലെടുത്ത് വിധി നടപ്പാക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തിന്?'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ക്ഷേത്രത്തിന് പുറത്ത് നിർത്തുന്നതിനോട് യോജിപ്പില്ലെന്ന് മുൻ മന്ത്രി കെ.ആർ ഗൗരിയമ്മ പറഞ്ഞു. ആർത്തവ ദിവസം താൻ ക്ഷേത്രത്തിൽ പോയിട്ടുണ്ടെന്നും അന്ന് താൻ കയറിയതിന്റെ പേരിൽ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗൗരിയമ്മയുടെ വെളിപ്പെടുത്തൽ.
advertisement

അയ്യപ്പനു മുന്നില്‍ നിറകണ്ണുകളോടെ ഐ.ജി ശ്രീജിത്ത്

'കൗമാരപ്രായത്തിലാണ് സംഭവം. മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം ക്ഷേത്രത്തിൽ പോയ ഞാൻ ആർത്തവമായതിനാൽ അവരെ കാത്ത് ആദ്യം പുറത്ത് നിന്നു. എന്നാൽ കുറേ സമയമായിട്ടും അവർ വരാത്തതിനെ തുടർന്ന് ഞാൻ ക്ഷേത്രത്തിൽ കയറി. അന്ന് അവിടെയുള്ള ദേവി അവിടെ തന്നെയുണ്ടായിരുന്നു. ഞാൻ കയറിയതുകൊണ്ട് ദേവി എങ്ങോട്ടും ഇറങ്ങിയോടിയതുമില്ല'- അഭിമുഖത്തിൽ ഗൗരിയമ്മ പറഞ്ഞു.

LIVE - ദർശനത്തിന് സുരക്ഷതേടി യുവതി പൊലീസിനെ സമീപിച്ചു

advertisement

ആഗ്രഹമില്ലാത്തവരോട് നിർബന്ധിച്ച് ക്ഷേത്രത്തിൽ പോകാൻ പറയരുത്. ആരാധാനാലയങ്ങളിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതിൽ നിന്ന് വിലക്കുകയും ചെയ്യരുതെന്നും ഗൗരിയമ്മ വ്യക്തമാക്കി.

അതേസമയം, ഇതുപോലൊരു സങ്കീർണമായ വിഷയം സംസ്ഥാനസർക്കാർ കൈകാര്യം ചെയ്തതിലുള്ള അസംതൃപ്തിയും അവർ പ്രകടിപ്പിച്ചു. ആളുകൾക്കിടയിൽ സുപ്രീം കോടതി വിധിയിൽ വിശ്വാസം ജനിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഗൗരിയമ്മ പറഞ്ഞു. ' ഇത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് എന്തിന്?' എന്ന് ഗൗരിയമ്മ ചോദിച്ചു. ശബരിമല വിഷയത്തെ സവർണ- അവർണ വിഭാഗങ്ങളുടെ പോരാട്ടമായി ബ്രാൻഡ് ചെയ്യുന്നതിനെയും ഗൗരിയമ്മ വിമർശിച്ചു.

advertisement

സംസ്ഥാന ചരിത്രത്തെ അവഗണിക്കരുത്. ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടം പട്ടികവിഭാഗങ്ങൾ മാത്രമായി നടത്തിയതല്ലെന്നും അവർ പറഞ്ഞു. മാറ്റങ്ങളെ എതിർക്കുന്നത് എല്ലായ്പ്പോഴും  യാഥാസ്ഥിതികർ മാത്രമാകണമെന്നില്ല. എല്ലാവർക്കും ക്ഷേത്രപ്രവേശനം എന്ന ആശയത്തിൽ അന്നത്തെ പ്രമുഖനായ സിപിഎം നേതാവിന് താൽപര്യമില്ലായിരുന്നു. ബ്രാഹ്മണനായതുകൊണ്ടല്ല, സ്വാർത്ഥ താൽപര്യങ്ങൾ കൊണ്ടുമാത്രമായിരുന്നു അത്-  ഗൗരിയമ്മ പറഞ്ഞു.

കേരളത്തിൽ അവകാശങ്ങളൊന്നും സ്വയമേവ ലഭിച്ചത്. കൂട്ടായ ശ്രമിത്തിലൂടെയാണ് അവയൊക്കെ നേടിയെടുത്തതെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആർത്തവനാളിലും അമ്പലത്തിൽ പോയിട്ടുണ്ട്; ജനത്തെ വിശ്വാസത്തിലെടുത്ത് വിധി നടപ്പാക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തിന്?'