സ്വാമിയുടെ ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നെന്നാണ് ശബരി വ്യക്തമാക്കുന്നത്. ഒന്നുകൂടെ ഗൂഗിളില്‍ പരതിയപ്പോള്‍ Makemytrip, Goibibo, Justdial തുടങ്ങിയ വാണിജ്യ വെബ്‌സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും റൂം ബുക്ക് ചെയ്യാമെന്നും എം.എല്‍.എ പറയുന്നു.
എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുമായി എത്തുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം ശബരി മറുപടി നല്‍കുന്നുമുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാന്‍ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല, മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം.
advertisement
ഇതൊക്ക പറയുമ്പോഴും, ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ഇടുന്നത് വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തതിനു ശേഷമാണ്. സ്വാമിയുടെ ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നു. ഒന്നുകൂടെ ഗൂഗിളില്‍ പരതിയപ്പോള്‍ Makemytrip, Goibibo, Justdial തുടങ്ങിയ വാണിജ്യ വെബ്‌സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കില്‍ നമുക്ക് റൂം ബുക്ക് ചെയ്യാം.
എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കില്‍ സിറ്റിയില്‍ നിന്ന് 10 km അകലെയുള്ള കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തു പോയാല്‍ മതി; സ്വിമ്മിംഗ് പൂളും ഉണ്ട്!
