TRENDING:

വരുമാനത്തില്‍ സ്ഥിരത നേടി KSRTC; മെയ് മാസത്തെ വരുമാനം 200.91 കോടി രൂപ

Last Updated:

റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മെയ് മാസത്തെ വരുമാനത്തില്‍ ഭേദപ്പെട്ട കളക്ഷൻ നേടി കെഎസ്‌ആര്‍ടിസി. 200.91 കോടി രൂപയാണ്‌ മെയിലെ വരുമാനം. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. വരുമാന വര്‍ദ്ധനവിന്‌ സഹായിച്ച എല്ലാവരോടും നനദിയറിയിക്കുന്നതായി കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ എം പി ദിനേശ്, ഐ പി എസ് പറഞ്ഞു.
advertisement

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഷെഡ്യൂളുകളില്‍ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയും ശാസ്ത്രീയമായ കാര്യപദ്ധതി തയ്യാറാക്കിയതുമാണ്‌ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്‌. വരുമാന വര്‍ദ്ധ ലക്ഷ്യമിട്ട്‌ 3 മേഖലകള്‍ക്കും കളക്ഷന്‍ സംബന്ധിച്ച ലക്‌ഷ്യം നല്‍കി. അത്‌ പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ വിവിധ സ്ഥലങ്ങളില്‍ പോയിന്‍റ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

Also read: 'ലാഭത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിക്കുന്നവരാണ്, പൈസ നല്ല വൃത്തിയായി എണ്ണി ബാഗിലിടുന്നവരാണ്': ആ നാല് സ്ത്രീകളെ കുറിച്ച്

advertisement

സൂപ്പര്‍ഫാസ്റ് സര്‍വീസുകള്‍ ചെയിന്‍ സര്‍വീസുകളായി 15 മിനിട്ട് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും തിരിച്ചും ക്രമീകരിച്ചതു വഴിയും അതില്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും വരുമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സഹായമായി. പ്രത്യേകിച്ച്‌ യാതൊരു വിധ സ്‌പെഷ്യല്‍ സര്‍വീസുകളും ഇല്ലാതിരുന്ന ഒരു മാസത്തില്‍ ഇത്രയും വരുമാനം നേടാന്‍ സാധിച്ചത് ജീവനക്കാരുടെ പൂര്‍ണസഹകരണം ഒന്നു കൊണ്ട് മാത്രമാണെന്നും കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വരുമാനത്തില്‍ സ്ഥിരത നേടി KSRTC; മെയ് മാസത്തെ വരുമാനം 200.91 കോടി രൂപ