TRENDING:

K-സ്വിഫറ്റ് ബസ് ഓടിക്കാൻ ടെസ്റ്റ് നടത്തിയത് കാറിൽ; വിചിത്ര പരീക്ഷയുമായി സ്വിഫ്റ്റ്

Last Updated:

വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതറുടെ ഔദ്യോഗിക വിശദീകരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനു ഡ്രൈവിംഗ് ടെസ്റ്റ്‌ കാറിൽ. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവർമാരെ കൊണ്ട് കാറിൽ ‘എച്ച്’ എടുപ്പിച്ചത്. വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതറുടെ ഔദ്യോഗിക വിശദീകരണം.
advertisement

അപേക്ഷിച്ച 27 വനിതകളിൽ പത്തുപേർക്കാണ് ഹെവി ലൈസൻസുള്ളത്. അവർക്കും കാറിലാണ് ആദ്യ ടെസ്റ്റ്. ഇതിനു ശേഷമാകും പരിശീലനം നൽകുന്നതെന്നാണ് ഉദ്യോഗാർഥികളെ അറിയിച്ചിട്ടുള്ളത്. കേട്ടുകേൾവില്ലാത്ത നടപടിയെന്നാണ് കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ പറയുന്നത്.

Also read-അച്ചടക്കലംഘനം; അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

അടുത്ത മാസംതൊട്ട് തലസ്ഥാനനഗരത്തിൽ ഓടേണ്ട ഇലക്ട്രിക് ബസുകളിലെ ഡ്രൈവർമാർക്കാണ് വിചിത്ര പരീക്ഷ ഒരുക്കിയിരിക്കുന്നത്. മാരുതി ആൾട്ടോ കാറിൽ തന്നെയാണ് റോഡ് ടെസ്റ്റും. ഇവരെ നിരീക്ഷിക്കാൻ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥർ പിന്നാലെ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-സ്വിഫറ്റ് ബസ് ഓടിക്കാൻ ടെസ്റ്റ് നടത്തിയത് കാറിൽ; വിചിത്ര പരീക്ഷയുമായി സ്വിഫ്റ്റ്
Open in App
Home
Video
Impact Shorts
Web Stories