TRENDING:

അതിവേഗ AC ബസുകളുമായി KSRTC

Last Updated:

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് അഞ്ചുസ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ അതിവേഗ AC ബസുകള്‍ ഓടിയ്ക്കാൻ കെഎസ്ആർടിസി. വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസുകളാണ് ഇതിനായി ഉപയോഗിക്കുക. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് അഞ്ചുസ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. ട്രെയിൻ യാത്രക്കാരെയാണ് കെഎസ്ആർടിസി പ്രധാനമായും ലക്ഷ്യമിടുന്നത്. ശബരിമലയില്‍ ഇലക്ട്രിക് ബസുകള്‍ വന്‍ വിജയമായതോടെ കൂടുതല്‍ ബസുകള്‍ വാടകയ്ക്കെടുക്കാനും KSRTC തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ ഒരു ഇലക്ട്രിക് ബസ് ഒരു ദിവസം സര്‍വീസ് നടത്തിയത് ശരാശരി 360 കിലോമീറ്ററാണ്. ഒരു കിലോമീറ്ററിലെ വരുമാനം 110 രൂപ. ബസ് വാടകയും വൈദ്യുതിയും ഉള്‍പ്പടെയുള്ള ചെലവ് 53 രൂപ. ബാക്കി 57 രൂപ ലാഭം. ആ നേട്ടം തിരുവനന്തപുരം എറണാകുളം റൂട്ടിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം.
advertisement

അതിവേഗ ബസുകൾക്ക് കണ്ടക്ടര്‍മാരുണ്ടാകില്ല. യാത്രക്കാര്‍ അതാത് സ്റ്റേഷനുകളില്‍ ടിക്കറ്റെടുത്ത് കയറണം. 32 സീറ്റുകളുള്ള പത്തുബസുകളാണ് ഇപ്പോഴുള്ളത്. നിലവിലുള്ള സീറ്റുകള്‍ മാറ്റി ദീര്‍ഘദൂരയാത്രയ്ക്ക് സഹായകരമായ പുഷ് ബാക്ക് സീറ്റുകള്‍ സ്ഥാപിക്കും. ഈ മാസം അവസാനത്തോടെ ബസുകള്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിവേഗ AC ബസുകളുമായി KSRTC