അതേസമയം, രമ്യാ ഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചു. പരാമർശം രാഷ്ട്രീയ കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു. കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ കാണുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്നും മറ്റൊരു ഉദ്ദേശവും പ്രസംഗത്തിൽ ഇല്ലായിരുന്നുവെന്നും വിജയരാഘവൻ ന്യൂസ് 18 നോട് പറഞ്ഞു.
വിജയരാഘവന്റെ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസ് രംഗത്തെത്തി. മോശം പരാമർശം നടത്തിയ വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ആവശ്യപ്പെട്ടു. രമ്യാ ഹരിദാസിനെതിരെ നേരത്തെ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ ദീപ നിശാന്ത് നടത്തിയ വിമർശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെ പേർ രമ്യക്ക് പിന്തുണയുമായെത്തുകയും ചെയ്തു. വിവാദങ്ങളിൽ നിന്ന് ദീപ നിശാന്ത് പിന്മാറുകയും ചെയ്തിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2019 10:03 PM IST