എൽ.ഡി. എഫ് സർക്കാർ (2006 - 2011)
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി ആദ്യമായി സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തുമ്പോള്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരായിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയേണ്ടതില്ലെന്ന നിലപാടായിരുന്നു അന്നത്തെ സര്‍ക്കാർ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി 2007 നവംബർ 13ന് സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. കേസ് 2008 മാര്‍ച്ച് ഏഴിന് ഒരു മൂന്നംഗ ബഞ്ചിന് വിട്ടു. മുന്നുവര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേസ് പിന്നീട് പരിഗണയ്ക്ക് വന്നത്.
advertisement
യു. ഡി.എഫ് സർക്കാർ (2011-2016)
2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുൻസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും, സ്ത്രീ പ്രവേശന നിയന്ത്രണം തുടരണമെന്നുമായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇക്കാലയളവില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ ഒന്നിക്കുകയായിരുന്നു. പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്.
എൽ.ഡി.എഫ് സർക്കാർ (2016- ഇതുവരെ)
2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തി. 2016ൽ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനോട് യോജിച്ചുകൊണ്ടായിരുന്നു നിലപാട് സ്വീകരിച്ചത്. ഇടതുപക്ഷ സര്‍ക്കാർ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന വിവേചനപരമായ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കി. ഇതോടെ സർക്കാർ നയം മാറ്റി. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് അനുകൂലമായ നിലപാട് കോടതിയെ അറിയിച്ചു. ഇതിനിടെ സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് കേസുകളിലെ നിലപാട് മാറ്റുന്നതിന് എതിരെ സുപ്രീം കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടുമാറ്റിയതോടെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും വ്യത്യസ്ത നിലപാടിലേക്ക് വീണ്ടും എത്തുകയായിരുന്നു.