TRENDING:

'ഗതാഗതക്കുരുക്കിന് ഒരേയൊരു പോംവഴി കെ റെയില്‍; എത്ര വന്ദേ ഭാരത് വന്നാലും പരിഹാരമാകില്ല; '; എം.മുകുന്ദന്‍

Last Updated:

വന്ദേ ഭാരത് യാത്രാ പ്രശ്നത്തിന് പൂർണ പരിഹാരമല്ലെന്നും എം മുകുന്ദൻ വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെ- റയിൽ പദ്ധതിയെ പിന്തുണച്ച് സാഹിത്യകാരൻ എം മുകുന്ദൻ. സംസ്ഥാനത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരേയൊരു വഴി കെ റെയിലാണെന്നും ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്നും എം മുകുന്ദൻ വ്യക്തമാക്കി. വന്ദേ ഭാരത് യാത്രാ പ്രശ്നത്തിന് പൂർണ പരിഹാരമല്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണിയായി മയ്യഴിയില്‍ അണിചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
advertisement

Also read-കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർത്തു; അണിനിരന്നത് പത്തുലക്ഷത്തിലേറെപ്പേർ

മുകുന്ദന്‍റെ വാക്കുകളിങ്ങനെ... 'ഇന്ന് നമ്മള്‍ കേരളത്തില്‍ എവിടെ പോയാലും വാഹനക്കുരുക്കുകളാണ്. ഇപ്പോഴത്തെ റെയില്‍പാതകളുപയോഗിച്ച് വലിയ ട്രെയിനുകള്‍, വേഗതയില്‍ പോകുന്ന ട്രെയിനുകള്‍... കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കുകയില്ല. അത് എത്രതന്നെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ വന്നാലും സാധ്യമല്ല. കാരണം നമ്മുടെ റെയിലുകള്‍ അതിന് സജ്ജമല്ല എന്നുള്ളതാണ്. നമ്മുടെ യാത്രാക്കുരുക്ക് പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു വഴി കെ റെയിലാണ്. അത് തടസപ്പെടുകൊണ്ടിരിക്കുകയാണ്. നമ്മള്‍, കേരളം, മലയാളികള്‍ മുന്നോട്ട് പോകുന്നത് ബോധപൂര്‍വമായി ആരൊക്കെയൊ തടയുകയാണ്. അതിനെതിരെയുള്ള പ്രതിഷേധ ഇരമ്പലാണ് കാണുന്നത്'.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗതാഗതക്കുരുക്കിന് ഒരേയൊരു പോംവഴി കെ റെയില്‍; എത്ര വന്ദേ ഭാരത് വന്നാലും പരിഹാരമാകില്ല; '; എം.മുകുന്ദന്‍
Open in App
Home
Video
Impact Shorts
Web Stories