85.54 കോടി രൂപ നിക്ഷേപിച്ച് ഇസാഫിന്റെ 4.99% ഓഹരിയാണ് യൂസഫലി സ്വന്തമാക്കുന്നത്. നേരത്തെ കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിലായിരുന്നു നിക്ഷേപമുണ്ടായിരുന്നത്. ഇസാഫിലും ഓഹരി എടുത്തതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി.
4.99% ശതമാനമാണ് കേരളത്തിലെ ബാങ്കുകളില്‍ യൂസഫലിക്കുള്ള ഓഹരി. സ്വകാര്യവ്യക്തികളുടെ ഓഹരി മൂല്യം അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കണമെന്ന റിസര്‍ബാങ്ക് ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്. ഫഡറല്‍ ബാങ്കിന്റെ 400 കോടിയോളം രൂപ വിലമതിക്കുന്ന 4.98ശതമാനം ഓഹരികളാണ് യൂസഫലിക്കുള്ളത്. കാത്തലിക് സിറിയന്‍ ബാങ്കിലെ 4.99 ശതമാനം നിക്ഷേപം റിസര്‍വ് ബാങ്ക് അനുവദിച്ചാല്‍ 20 ശതമാനം വരെയാക്കാനും തയാറാണെന്നും യൂസഫലി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ദോഹ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂസഫലി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവിടെ 6.8% ഓഹരിയാണ് ലുലു ഗ്രൂപ്പിനുള്ളത്.
advertisement
ബ്രിട്ടനിലെ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലും ലുലു ഗ്രൂപ്പ് 700 കോടിയുടെ നിക്ഷേപത്തിന് തയാറെടുക്കുകയാണ്. ബര്‍മ്മിംഗ്ഹാമില്‍ ഭക്ഷ്യ സംസ്‌ക്കരണ പ്‌ളാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. 22 രാജ്യങ്ങളിലായുള്ള 154 ലുലു മാളുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ ഇവിടെനിന്നും കയറ്റി അയയ്ക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി.
തിരുവനന്തപുരത്തെ ലുലു മാള്‍ 2019 ജനുവരിയിലും തൃശൂര്‍ തൃപ്രയാറിലെ വൈമാള്‍ ഏതാനും മാസങ്ങള്‍ക്കകവും തുറക്കുമെന്ന് യൂസഫലി അറിയിച്ചു.
