TRENDING:

Vishu 2025 | കണികാണും നേരം...വിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

Last Updated:

വസ്ത്ര വ്യാപാര മേഖലയിലും പടക്കം, പച്ചക്കറി, പഴ വിപണിയിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിഷുവിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. വിഷുവിനെ വരവേൽക്കാൻ വിപണികളും സജീവമായിരിക്കുകയാണ്. വിഷുക്കണിയൊരുക്കാൻ പഴങ്ങളും പച്ചക്കറികളുമെല്ലാം വാങ്ങാനുള്ള തിരക്കിലാണെല്ലാവരും. വസ്ത്ര വ്യാപാര മേഖലയിലും പടക്കം, പച്ചക്കറി, പഴ വിപണിയിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കാനും വിഷു സദ്യയ്ക്ക് വിഭവങ്ങൾ വാങ്ങാനും കടകളിൽ തിരക്കേറി. ഗുരുവായൂർ, ശബരിമല അടക്കം പ്രധാന ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
News18
News18
advertisement

വിഷു പടക്ക വിപണിയിൽ പുതിയ ഇനങ്ങളാണ് ഇത്തവണത്തെ ട്രെൻഡ്. ഐസ്ക്രീം പൂക്കൂറ്റിയും ലോലിപോപ്പ് ഗണ്ണും തുടങ്ങി ആഘോഷം വർണാഭമാക്കുന്ന ഇനങ്ങൾ ഒട്ടനവധിയുണ്ട്. മാജിക് ഷോ, നൈറ്റ് റെഡർ, വർണാജാൽ, കാറ്റ് കില്ലർ, ഹാലോവീൻ, ആൻക്രീ ബേർഡ് എന്നിങ്ങനെ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം. മാർക്കോ, കാന്താര പോലുളള സിനിമകളുടെ പേരിലുള്ള പടക്കങ്ങളും വിപണിയിൽ ഹിറ്റാണ്. കണിക്കൊന്നയുടെ ലഭ്യത പരിഹരിക്കാൻ റെഡിമെയ്‌ഡ് കൊന്നപ്പൂക്കളും വിപണിയിൽ സിലഭമാണ്. തുണിയിൽ തീർത്ത കൊന്നപ്പൂക്കൾക്ക് ഏറെ സ്വീകാര്യതയാണ് ജനങ്ങൾക്കിയടയിൽ ലഭിച്ചിരിക്കുന്നത്. കണിവെക്കാനായി ചെറിയ വലിപ്പത്തിലുള്ള ചക്ക, മത്തൻ, വെള്ളരി, പൈനാപ്പിൾ എന്നിവ പ്രത്യേകമായും എല്ലാ വിഭവങ്ങൾ ഉൾപ്പെടുത്തിയ വിഷുക്കണിക്കിറ്റും വിവണിയിൽ ലഭ്യമാണ്. കൃഷ്‌ണവിഗ്രഹങ്ങളുമായി അഥിതി സംസ്ഥാന കച്ചവടക്കാരും വഴിയോരങ്ങളിൽ സജീവമാണ്.മലബാറിലെ വ്യാപാര മേഖലയും വലിയ തിരക്കാണ് വിഷുവിന്റെ തലേദിവസമായ ഞായറാഴ്ച അനുഭവപ്പെട്ടത്.കോഴിക്കോട്ടെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായി തെരുവിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്

advertisement

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്നു. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നെന്നും മുഖ്യമന്തി ആശംസാ സന്ദേശത്തിൽ പറഞ്ഞു.വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്നായിരുന്നു ഗവർണർ ആശംസിച്ചത്. പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജ്ജം നൽകട്ടെയെന്നും ഗവർണർ ആശംസിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vishu 2025 | കണികാണും നേരം...വിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും
Open in App
Home
Video
Impact Shorts
Web Stories