കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് എം.എൽ.എ പി ബി അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്നും അത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ഹർജി. ഈ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം ഒരു ഹർജി നിലനിൽക്കുമ്പോൾ ഇലക്ഷൻ കമ്മീഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന് നിയമരംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
ഒന്നുകിൽ ഹർജിയിൽ കോടതി ഉടൻ, തീർപ്പ് കൽപ്പിക്കണം. അല്ലെങ്കിൽ സുരേന്ദ്രൻ ഹർജി പിൽവലിക്കണം. ഹർജി പിൻവലിക്കില്ലെന്നും പെട്ടെന്നു തീർപ്പാക്കണമെന്നു കോടതിയോട് അഭ്യർഥിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 4:32 PM IST