മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവത്തിന് പുണർതം നാളായ ഇന്നു തുടക്കമായി. നാളെ പൂയം തൊഴൽ, 16നാണ് ആയില്യ പൂജയും അനുബന്ധ ചടങ്ങുകളും. ഉത്സവത്തിന് മുന്നോടിയായി തിരുവാതിര നാളായ ഇന്നലെ ക്ഷേത്രത്തിൽ നാഗരാജാവിന് രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പംപാട്ടുതറയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ മഹാരുദ്ര കലശാഭിഷേകവും നടന്നു. ഇന്നു വൈകിട്ട് 3ന് ശ്രീനാഗരാജ പുരസ്കാര സമർപ്പണത്തോടെയാണ് ആയില്യം ഉത്സവം തുടങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2022 3:27 PM IST