TRENDING:

ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് ഹൈക്കോടതിയിലേക്ക്

Last Updated:

അഞ്ച് ദിവസത്തിനുള്ളില്‍ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കിയത്. നോട്ടീസ് കാലാവധി ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഉടമകള്‍ക്ക് നല്‍കിയ നോട്ടീസിലെ സമയപരിധി അവസാനിച്ചു. ഫ്ളാറ്റുകള്‍ ഒഴിയില്ലെന്ന് വ്യക്തമാക്കി അനിശ്ചിതകാല സമരം ശക്തമാക്കിയിരിക്കുകയാണ് ഉടമകള്‍. നഗരസഭ നല്‍കിയ നോട്ടിസിന് എതിരെ ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു. സര്‍ക്കാര്‍ നിര്‍ദേശം നല്‍കാതെ തുടര്‍ നടപടി സ്വീകരിക്കില്ലെന്ന നിലപാടിലാണ് മരട് നഗരസഭ.
advertisement

അഞ്ച് ദിവസത്തിനുള്ളില്‍ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കിയത്. നോട്ടീസ് കാലാവധി ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്.

സർക്കാർ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ യോഗത്തിന് ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനമുണ്ടാകൂ. അതേസമയം നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ആരോപിച്ചാകും ഫ്ലാറ്റുടുമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കുക. അതേസമയം വിഷയത്തില്‍ ഉത്തരവാദിത്തമില്ലെന്നും നികുതി അടയ്ക്കുന്നത് ഫ്ലാറ്റ് ഉടമകളാണെന്നും ചൂണ്ടിക്കാട്ടി നഗരസഭയുടെ നോട്ടീസിന് ആല്‍ഫ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ മറുപടി നല്‍കിയിരുന്നു.

advertisement

ഫ്ളാറ്റുടമകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി എം.പി ഉൾപ്പെടെയുള്ള  നേതാക്കള്‍ ഇന്ന് മരടിലെത്തും. ഹോളി ഫെയ്ത്ത് ഫ്ളാറ്റിലേക്ക് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മാര്‍ച്ച് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Also Read  ഉത്തരവാദിത്തമില്ല, ഉടമകളെ കൈയൊഴിഞ്ഞ് ഫ്ലാറ്റ് നിർമാതാക്കൾ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; മരടിലെ ഫ്ലാറ്റുടമകൾ ഇന്ന് ഹൈക്കോടതിയിലേക്ക്